തൊടുപുഴ: സംസ്ഥാന ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി നടത്തുന്ന ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭവ സദ്ഗമയ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഓൺ ലൈൻ യോഗ പരിശീലനം നടത്തി. ഡിഎംഒ ഇൻചാർജ് ഡോ. എൻ .അമ്പിളി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി .കെ . ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സദ്ഗമയ കൺവീനർ ഡോ. എം .ശ്രീകല സാഗതവും പെരിങ്ങാശ്ശേരി ഗവ.എച്ച്.എസ്.എ് ഹെഡ്മിസ്ട്രസ് ഷാജി ടി പോൾ ,പി.റ്റി.എ പ്രസിഡൻറ് ആർ സുരേഷ് എന്നിവർ പ്രസംഗിച്ചു. ഡോ.ആൻസ് മോൾ വർഗീസും ,ശ്രീ ദീപു അശോകനും പെരിങ്ങാശ്ശേരി ഗവ.എച്ച്.എസ്.എസിലെ കുട്ടികൾക്ക് ഓൺലൈൻ യോഗ പരിശീലനം നൽകി . ആയുഷ്മാൻ ഭവ കൺവീനർ ഡോ നൈസി ഇ.എം നന്ദി പറഞ്ഞു.