ഇടുക്കി: എമർജൻസി റെസ്‌പോൺസ് ടീം അംഗങ്ങൾക്കുളള ഏകദിന പരിശീലനം നാളെ നടക്കും. ദുരന്ത നിവാരണ അതോറിറ്റിയും കിലയും ചേർന്ന് നടത്തുന്ന പരിശീലനത്തിന് ജില്ലാ പ്ലാനിംഗ് ആഫീസാണ് നേതൃത്വം നൽകുന്നത്. രാവിലെ 9.30 മുതൽ ഓൺലൈനിൽ നടത്തുന്ന പരിശീലന പരിപാടിയിൽ പ്രഥമ ശുശ്രുഷാ മുന്നറിയിപ്പ് ടീമുകൾക്ക് രാവിലെയും രക്ഷാ പ്രവർത്തനവും ഒഴിപ്പിക്കലും ക്യാമ്പ് മാനേജ്‌മെന്റ് ടീമുകൾക്ക് ഉച്ചയ്ക്ക് ശേഷവുമാണ് പരിശീലനം. വിശദാംശങ്ങൾ തദ്ദേശഭരണസ്ഥാപനങ്ങൾ അറിയിക്കും.ഫോൺ 9633192197, 9656383204.