കരിങ്കുന്നം: കൃഷിഭവനിൽ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം തൊടുപുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് നിർവ്വഹിച്ചു. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന ജോർജ്ജ് പദ്ധതി വിശദീകരിച്ചു. കരിങ്കുന്നം കൃഷി ഓഫീസർ ബോബൻ പോൾ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മാർട്ടിൻ ജോസഫ്, ഗ്ലോറി കെ എ, കരിങ്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബി ജോൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നു അഗസ്റ്റിൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബീനാ മോൾ ആന്റണി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സെലീനാമ്മ കെ.പി, അനിതാ മോഹനൻ, അനൂപ് മാത്യു, ലീനാ സി.ആർ, ഡിറ്റിമോൾ ജോസഫ്, ഗീതാമണി വി.സി, എന്നിവർ യോഗത്തിൽ പങ്കെടുത്തു.