തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ കീഴിലുള്ള ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവക്ഷേത്രത്തിലെ 23-ാമത് പ്രതിഷ്ഠാ വാർഷികം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് നടക്കും. പുലർച്ചെ 4.30ന് പള്ളിയുണർത്തൽ, അഞ്ചിന് നടതുറപ്പ്, 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, ആറിന് വിശേഷാൽ ഗുരുപൂജ, തുടർന്ന് ബ്രഹ്മകലശ പൂജ നവകം, പഞ്ചഗവ്യം, അഭിഷേകങ്ങൾ എന്നിവ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അയ്യമ്പിള്ളി സത്യപാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടക്കുമെന്ന് യൂണിയൻ കൺവീനർ വി. ജയേഷ് അറിയിച്ചു.