തൊടുപുഴ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കൊവിഡ് ദുരന്തനിവാരണ കമ്മീഷൻ രൂപീകരിക്കുക, തൊഴിൽ നഷ്ടപ്പെട്ട ദിവസതോഴിലാളികൾക്ക് 5000 രൂപ വീതം പ്രതിമാസം നൽകുക, വാക്‌സിനേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തികരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.എം.പി. സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണയുടെ ഭാഗമായി ഇടുക്കി ജില്ലയിൽ അഞ്ചു സ്ഥലങ്ങളിൽ ധർണ നടത്തും, തൊടുപുഴയിൽ ജില്ലാ സെക്രട്ടറി കെ സുരേഷ് ബാബു, അടിമാലിയിൽ കെ.എ കുര്യൻ, കുമളിയിൽ എൽ രാജൻ, ഇടുക്കിയിൽ അനീഷ് ചേനക്കര രാജക്കാട്ട് വി.ആർ.അനിൽകുമാർ എന്നിവർ ധർണ ഉദ്ഘാടനം ചെയ്യും