
തൊടുപുഴ: സംസ്ഥാന വ്യാപകമായി മുൻസിപ്പൽ കോർപ്പറേഷനുകൾക്ക് മുമ്പിൽ ശുചീകരണ തൊഴിലാളികൾ നടത്തിയ സമരത്തിന്റെ ഭാഗമായി തൊടുപുഴ മുൻസിപ്പൽ ഓഫിസിനു മുമ്പിൽ നടത്തിയ സമരം തൊടുപുഴ മുൻസിപ്പൽ വർക്കേഴ്‌സ് യൂണിയൻ (എ.ഐ.റ്റി.യു.സി) ജനറൽ സെക്രട്ടറി കെ .സലിംകുമാർ ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കുക,പെൻഷൻ പരിഷ്‌കരിക്കുക,ഇൻഷുറൻസ് പരിരക്ഷ നൽകുക,ശമ്പള പരിഷ്‌കരണ കമ്മിഷൻ ശുപാർശയിലെ തൊഴിലി വിരുദ്ധ പരാമർശങ്ങൾ പിൻവലിക്കുക,പകരം ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം.സമരത്തിന് പി കെ ബിജു,എ ആർ റെജിമോൾ,കെ കെ ദിവാകരൻ,കെ ജെ ഏലിക്കുട്ടി,കെ പി സുകു, പ്രേമകുമാരി എന്നിവർ നേതൃത്വം നൽകി.