പുറപ്പുഴ: ഇടത്തിൽ സജിത്തിന്റെ ഭാര്യ ഷീജ എസ് (41) നിര്യാതയായി. സംസ്‌ക്കാരം നടത്തി. തൊടുപുഴ കോഓപ്പറേറ്റീവ് സ്‌കൂൾ അദ്ധ്യാപികയായിരുന്നു. മൂവാറ്റുപുഴ കിഴക്കേക്കര കൊല്ലമാട്ട് പുത്തൻപുരയിൽ സുകുമാരൻ നായരുടേയും വസന്തകുമാരിയുടേയും മകളാണ്. മക്കൾ: സിദ്ധാർത്ഥ് , പാർവ്വതി (കോഓപ്പറേറ്റീവ് സ്‌കൂൾ വിദ്യാർത്ഥികൾ)