തൊടുപുഴ : കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ അദ്ധ്യയന വർഷത്തെ ഓൺലൈൻ ക്ലാസുകളുടെ ഉദ്ഘാടനം പി.ജെ ജോസഫ് എം.എൽ.എ നിർവഹിച്ചു. ഇൻസസൈറ്റ് എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്താൽ സൂം പ്ലാറ്റ്‌ഫോമിലാണ് ക്ലാസുകൾ നടക്കുന്നത്. ഈ സോഫ്റ്റ്‌വെയറിന്റെ സഹായത്താൽ സ്‌കൂളിലെ കുട്ടികളല്ലാതെ പുറമേ നിന്നുള്ള ആർക്കും ഈ ക്ലാസിൽ കയറാൻ സാധിക്കില്ല. കൂടാതെ എല്ലാ ക്ലാസുകളും റെക്കോർഡ് ചെയ്യപ്പെടുകയും കുട്ടികൾക്ക് തുടർന്നും ക്ലാസുകൾ കാണാനുള്ള അവസരവും ഇതിലൂടെ ഒരുക്കിയിരിക്കുന്നു. പൂർണ്ണമായും മാനേജ്‌മെന്റിന്റെ സഹകരണത്താലാണ് ഈ പഠനസംവിധാനം സ്‌കൂളിൽ ഒരുക്കിയിരിക്കുന്നത്. യു.പി, എച്ച്.എസ് വിഭാഗങ്ങളിലെ ഏകദേശം എഴുനൂറോളം രക്ഷിതാക്കളും കുട്ടികളും ഓൺലൈനായി ചടങ്ങിൽ സബന്ധിച്ചു. സ്‌കൂൾ മാനേജർ ആർ.കെ.ദാസ്, രാമചന്ദ്രൻ മലയാറ്റിൽ, ഹെഡ്മാസ്റ്റർ സാവിൻ.എസ്, സന്തോഷ് അറയ്ക്കൽ, അനിൽ കുമാർ കെ.വി, സുഭാഷ്.എ.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.