ഇടുക്കി: ജില്ലയിൽ 268 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ
573 പേർ രോഗമുക്തി നേടി. 8.02 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 256 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഉറവിടം വ്യക്തമല്ലാതെ അഞ്ച് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ആരോഗ്യപ്രവർത്തകരാണ്.
കൂടുതൽ രോഗികളുള്ള പഞ്ചായത്തുകൾ
അടിമാലി- 15
ചക്കുപള്ളം- 31
ചിന്നക്കനാൽ- 16
ഇടവെട്ടി- 18
കട്ടപ്പന- 10
കുമളി- 11
പീരുമേട്- 12
തൊടുപുഴ- 32
വണ്ടൻമേട്- 10
വാഴത്തോപ്പ്- 12
വെള്ളിയാമറ്റം- 10