തൊടുപുഴ: അൽ- അസർ കോളേജിന്റെ ആഭിമുഖ്യത്തിൽ 28 മുതൽ ജൂലായ് ഒന്ന് വരെ അന്താരാഷ്ട്ര സൈബർ കോൺഫറൻസ് നടത്തുന്നു. സൈബർ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രബന്ധങ്ങൾ ഒമർ സാന്റോസ് (അമേരിക്ക), വെസ്‌ലി ത്യജിസ് (ബെൽജിയം), ബെർണാഡ് എറിക് (ജർമ്മനി), ഫർഹാൻ ഹാസിൻ ചൗധരി (ബംഗ്ലാദേശ്), ഡേവിഡ് ലീ (ഓസ്‌ട്രേലിയ), ഡോ. ഗ്ലാഡിസ്റ്റൻ രാജ് (ഇന്ത്യ), നിതിൻ പാണ്ഡെ (ഇന്ത്യ), ഡിറ്റിന് ആൻഡ്രൂസ് (ഇന്ത്യ) തുടങ്ങിയ പ്രമുഖർ അവതരിപ്പിക്കും. കോൺഫറൻസിലേയ്ക് ഗവേഷകരെയും കമ്പ്യൂട്ടർ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പ്രൊഫെഷണലുകൾക്കും ക്ഷണിക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി ചീഫ് കോ-ഓഡിനേറ്റർ സെറിൻ നൗഷാദ് (+919061898138)​ ,​ ജോയിന്റ് കോ-ഓഡിനേറ്റർ ഷമ്മാസ് ബഷീർ (+919633866667)​ സ്റ്റുഡന്റ് കോ- ഓഡിനേറ്റർ ലിയോ ജോയ് ( +917510537069)​ തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടുകയും രജിസ്റ്റർ ചെയ്യുന്നതിനായി acas.ac.in അല്ലെങ്കിൽ sites.google.com/acas.ac.in/vsacc സന്ദർശിക്കുക.