തൊടുപുഴ: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റ നേതൃത്വത്തിൽ നടത്തി വരുന്ന ഭരണം കാടത്തവും പൗരാവകാശ ലംഘനവുമാണെന്ന് ഹൈക്കോടതി ഇടപെടലിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ജനതാദൾ(എസ്) നിയോജക മണ്ഡലം പ്രസിഡന്റ് പി.പി. അനിൽകുമാർ പറഞ്ഞു. ലക്ഷദ്വീപ് പൗരാവകാശനിഷേധത്തിനെതിരെ ജനതാദൾ (എസ്) തൊടുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്‌ക്വയറിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിസാൻ ജനതാ ജില്ലാ പ്രസിഡന്റ് ജയൻ പ്രഭാകർ, ജോൺസൺ ജോസഫ്, എം.പി. ഷംസുദ്ദീൻ, അഖിൽ കെ. ആനന്ദ്, വി.കെ. അനിൽകുമാർ, പി.സി. സജി, ബാബു ജി, എന്നിവർ പ്രസംഗിച്ചു.