തൊടുപുഴ: വിദ്യാഭ്യാസ മന്ത്രിയുടെ സ്മാർട്ട് ഫോൺ ചലഞ്ചിൽ മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയും ഭാഗമായി. പഠിക്കാൻ ഫോണില്ലാത്ത കുട്ടികൾക്കായി മൂന്ന് സ്മാർട്ട് ഫോണുകൾ തൊടുപുഴ കൗൺസിൽ ഹാളിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജിന് ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ കൈമാറി. മുനിസിപ്പൽ സ്മാർട്ട് ഫോൺ ചലഞ്ചിന്റെ ആദ്യ സംഭാവനയാണ് ഇപ്പോൾ ജയ്ഹിന്ദ് ലൈബ്രറിയിൽ നിന്ന് ആരംഭിക്കുന്നതെന്ന് മുനിസിപ്പൽ ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്‌സൺ ജെസി ജോണി, വാർഡ് കൗൺസിലർ സനു കൃഷ്ണൻ, ലൈബ്രറി സെക്രട്ടറി ഷാജു പോൾ, വൈസ് പ്രസിഡന്റ് അജയ് തോമസ്, കമ്മിറ്റി അംഗങ്ങളായ എൻ.എ. റഷീദ്, അനുകുമാർ, മറ്റ് വാർഡ് കൗൺസിലർമാരും പങ്കെടുത്തു.