െതാടുപുഴ:മരം കൊള്ളക്കേസിൽ ജുഡീഷ്യൽ അന്വേഷണമോ ഹൈക്കോടതിയുടെ മേൽ നോട്ടത്തിലുള്ള പൊലീസ് അന്വേഷണമോ നടത്തണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ഇന്ന് രാവിലെ 11 ന് ധർണ നടത്തും.

ധർണാസമരത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ സിവിൽ സ്റ്റേഷനു മുമ്പിൽ പി ജെ ജോസഫ് എം എൽ എ നിർവഹിക്കും.

കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് ധർണ്ണ നടത്തുന്നതെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബും അറിയിച്ചു.