ഇടുക്കി: ഐസിഡിഎസ് അഴുത അഡീഷണൽ പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി ഈ സാമ്പത്തിക വർഷത്തിലേക്ക് കരാറടിസ്ഥാനത്തിൽ ടാക്‌സി പെർമിറ്റുളള കാർ/ജീപ്പ് നൽകുന്നതിന് താല്പര്യമുള്ള വാഹനഉടമകളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു.
പ്രതിമാസം 800 കിലോമീറ്റർ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 20,000 രൂപ ആയിരിക്കും. അധികരിച്ച് വരുന്ന ഓരോ കിലോമീറ്ററിനും സർക്കാർ നിശ്ചയിച്ച നിരക്ക് നൽകും. ടെൻഡറിൽ പങ്കു ചേരുന്നവർ അടങ്കൽ തുകയുടെ ഒരു ശതമാനം ഇ.എം.ഡി ആയി ടെൻഡറിനൊപ്പം നൽകണം. ടെണ്ടർ ഫോറത്തിനൊപ്പം വാഹനത്തിന്റെ ആർ.സി ബുക്ക്, ടാക്‌സി പെർമിറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, പൊലൂഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കണം. ടെണ്ടർ ഫോം സമർപ്പിക്കേണ്ട അവസാന തിയതി ജൂലായ് 13 ഉച്ചയ്ക്ക് 1 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് ഐസിഡിഎസ് അഴുത അഡീഷണൽ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക.