ഇടുക്കി: ജില്ലയിലെ വിവിധ ആയുർവേദ സ്ഥാപനങ്ങളിൽ ഒഴിവുള്ള ആയുർവേദ നഴ്‌സ്, ഫാർമസിസ്റ്റ് തസ്തികകളിൽ ദിവസ വേതന വ്യവസ്ഥയിൽ താൽക്കാലിക നിയമനം നടത്തുന്നതിന് കുയിലിമല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ആഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.ആയുർവേദ നഴ്‌സ് ഇന്റർവ്യു ജൂൺ 30ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്.യോഗ്യത :കേരള സർക്കാർ അംഗീകൃത ആയുർവേദ നഴ്‌സ് സർട്ടിഫിക്കറ്റ് .
ആയുർവേദ ഫാർമസിസ്റ്റ്ഇന്റർവ്യൂ ജൂലായ് ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്.
യോഗ്യത :കേരള സർക്കാർ അംഗീകൃത ആയുർവേദ ഫാർമസി ട്രെയിനിംഗ് സർട്ടിഫിക്കറ്റ്.
യോഗ്യരായ അപേക്ഷകർ ജൂൺ 28ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി അപേക്ഷയും യോഗ്യത സർട്ടിഫിക്കറ്റ് പകർപ്പും ഫോൺ നമ്പരും സഹിതം ഓഫീസ് ഇ-മെയിലിൽ അപേക്ഷിച്ചിരിക്കണം (ismidukki@gmail.com) . കൂടിക്കാഴ്ചയ്ക്ക് വരുമ്പോൾ പ്രായം, വിദ്യാഭ്യാസയോഗ്യത, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ ഓറിജിനലും ആയവയുടെ പകർപ്പും കൊണ്ടുവരണം.
അപേക്ഷകർ കൊവിഡ് 19 പ്രോട്ടോക്കോൾ പ്രകാരമുള്ള സർക്കാർ നിബന്ധനകൾ നിർബന്ധമായും അനുസരിച്ചിരിക്കണം. കൂടിക്കാഴ്ച ദിവസം ഉച്ചയ്ക്ക് 1.30 ന് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാൻ പാടുള്ളൂ. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവർത്തി സമയത്ത് 04862232318 എന്ന നമ്പരിൽ നിന്നും അറിയാം.