തൊടുപുഴ: തൊടുപുഴ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കോലാനി എൽ.പി സ്‌കൂളിന് പഠനോപകരണങ്ങൾ നൽകി. ബാങ്ക് പ്രസിഡന്റ് കെ.എം. ബാബു പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ ഹെഡ്മിസ്‌ട്രസ് ലാലി ജോർജ് ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി പി,ജയശ്രീ , അസിസ്റ്റന്റ് സെക്രട്ടറിപി.എം. പ്രഭാഷ് എന്നിവർ നേതൃത്വം നൽകി.