തൊടുപുഴ: തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി കാഡ്സിന്റെ ആഭിമുഖ്യത്തിൽ കുരുമുളകുവള്ളികൾ , മധുരക്കിഴങ്ങുവള്ളികൾ വിവിധയിനം തെങ്ങിൻ തൈകൾ , കമുകിൻ തൈകൾ എന്നിവയുടെ വിതരണോദ്ഘാടനം നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം എ കരിം നിർവ്വഹിച്ചു. കരിമുണ്ട, പന്നിയൂർ കുരുമുളകുവള്ളികളും കൊറ്റനാടൻ ഇനത്തിലുള്ള കുരുമുളകും കേന്ദ്രകിഴങ്ങുവിളഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത അത്യുല്പാദനശേഷിയുള്ള ശ്രീനന്ദിനി, ശ്രീ അരുൺ, ശ്രീ വരുൺ ഇനത്തിൽപ്പെട്ട മധുരക്കിഴങ്ങുവള്ളികളും കുറ്റിയാടി, ഉതഠ, ചാവക്കാട് കുള്ളൻ തെങ്ങിൻ തൈകളും മംഗള, ഐ സി മംഗള, മോഹിനിനഗർ, ചവർദാന് മലേഷ്യൻ കാസർകോഡൻ കമുകിൻ തൈകളുമാണ് വിതരണത്തിനു തയ്യാറാക്കിയിട്ടുള്ളത്. ഞാറ്റുവേല സംമ്പ്രദായം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവാതിര ഞാറ്റുവേല കാലത്ത് 10ശതമാനം ഡിസ്‌കൗണ്ട് നല്കുന്നതാന്നെന്ന് കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അറിയിച്ചു.