തൊടുപുഴ: ബസ് സ്റ്റാൻഡിന് സമീപം തേപ്പുകട നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തേനി സ്വദേശി ഗണേശനെയാണ് (35) സ്ഥാപനത്തിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.