മറയൂർ: തീ പൊള്ലലേറ്റ് 84കാരന് ഗുരുതര പരിക്ക്. 90 ശതമാനവും പൊള്ളലേറ്റ മറയൂർ കോളനി പെരിയപട്ടി സ്വദേശി സുബ്രഹ്മണ്യനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ശബ്ദം കേട്ടെത്തിയ കുടുംബാംഗങ്ങൾ സാരമായി പരുക്കേറ്റ് കിടന്ന സുബ്രമണ്യനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സുബ്രഹ്മണ്യൻ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. രോഗബാധിതനായ സുബ്രമണ്യൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.