തൊടുപുഴ: മലയാളിയായ എൻജിനിയർ ഇറാനിൽ ഫർണസ് പൊട്ടിത്തെറിച്ച് മരിച്ചു. ഉടുമ്പന്നൂർ അമയപ്ര പുത്തൻപുരയ്ക്കൽ കുഞ്ഞിന്റെ മകൻ രാജിമോനാണ് (47) മരിച്ചത്. കഴിഞ്ഞ 19ന് വൈകിട്ടാണ് അപകടം ഉണ്ടായതെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചു. ആറുമാസം മുമ്പാണ് ഇലക്ടിക്കൽ എൻജിനീയറായി മർക്കാസി പ്രൊവിൻസിലുള്ള സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായി ഇറാനിൽ എത്തുന്നത്. രാജിമോൻ കുടുംബസമേതം റായ്പ്പൂരിലായിരുന്നു. ഇവിടെ ജോലി ചെയ്തുവരുന്നതിനിടെയാണ് ആറുമാസം മുമ്പ് ഇറാനിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. ഇതിനായി ഡീൻ കുര്യാക്കോസ് എം.പി കേന്ദ്രമന്ത്രിമാരായ ഡോ. സുബ്രഹ്മണ്യൻ ജയശങ്കർ, വി. മുരളീധരൻ എന്നിവരുടെ സഹായം തേടിയിട്ടുണ്ട്. ഭാര്യ: നിജ(റായ്പൂർ). മകൻ: സൂരജ്.