ചെറുതോണി: ട്രാക്ടർ മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് താന്നിക്കണ്ടത്താണ് അപകടമുണ്ടായത്. ട്രാക്ടർ സൈഡിലൊതുക്കുന്നതിനിടെ കുഴിയിലേക്ക് പതിക്കുകയായിരുന്നു. അടിയിൽപ്പെട്ട ഡ്രൈവറെ പഞ്ചായത്തുമെമ്പർ രാജു കല്ലറക്കലിന്റെ നേതൃത്വത്തിൽ നാട്ടുകാർ ട്രാക്ടർ പൊക്കിയാണ് പുറത്തെടുത്തത്. കാളകെട്ടി കാഞ്ഞിരക്കാട്ട് അജോ (29) നാണ് ഗുരുതരമായി പരിക്കേറ്റത്. ഇടുക്കി മെഡിക്കൽ കോളേജിൽ പ്രാധമിക ചികിത്സക്കുശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.