തൊടുപുഴ: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് കമ്പനിക്കെതിരെ നടത്തിയ പ്രതിഷേധ സമരം ജില്ലയിൽ പൂർണ്ണം. ജില്ലയിൽ പത്തോളം കേന്ദ്രങ്ങളിലാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധസമരം നടത്തിയത്. കമ്പനി പിരിച്ചുവിട്ട 67 വിതരണ വ്യാപാരികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം കട്ടപ്പനയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസ്സൻ നിർവ്വഹിച്ചു. തൊടുപുഴയിൽ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ, നെടുംങ്കണ്ടത്ത് ഏകോപനസമിതി ജില്ലാ സെക്രട്ടറി ജെയിംസ് മാത്യു എന്നിവരും സമരം ഉദ്ഘാടനം ചെയ്തു. തൊടുപുഴ ടൗണിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരപരിപാടികൾക്ക് മർച്ചന്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ സാലി എസ്. മുഹമ്മദ്, പി. അജീവ്, ടോമി സെബാസ്റ്റ്യൻ, യൂത്ത് വിംഗ് പ്രസിഡന്റ് താജുഎം.ബി., ജനറൽ സെക്രട്ടറി രമേശ് പി.കെ. ട്രഷറർ മനു തോമസ്, അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ നായർ എന്നിവർ നേതൃത്വം നൽകി.
സമരത്തിന്റെ വികാരം ഉൾകൊണ്ട് പരിച്ച്വിടൽ നോട്ടീസ് നൽകിയിട്ടുള്ള വിതരണക്കാരെ തിരിച്ചെടുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.എൻ, ദിവാകരൻ, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. രമേഷ്, ജനറൽ സെക്രട്ടറി ജോബി ജോസഫ്, ട്രഷറർ മനിൽ തോമസ്, സംസ്ഥാന സെക്രട്ടറി വി. സുവിരാജ് എന്നിവർ ആവശ്യപ്പെട്ടു.