maalinyam

തൊടുപുഴ :റോഡരികിൽ മാലിന്യം തള്ളിയ യുവാവിനെ നാട്ടുകാർ പിടികൂടി .ഇടവെട്ടി തൊണ്ടിക്കുഴ നടയം റോഡിലാണ് മാലിന്യം തള്ളിയ നിലയിൽ കാണപ്പെട്ടത് .റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇത് പരിശോധിച്ചപ്പോൾ ലോക്ക് ഡൗൺ കാലത്ത് സഞ്ചരിക്കുന്നതിന് എഴുതിയ സത്യവാങ്മൂലം ലഭിച്ചു .ഇതിലെ വിലാസത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊതുസ്ഥലത്തു മാലിന്യം തള്ളിയ യുവാവിനെ പിടികൂടിയത് .വീടുകളിൽ നിന്നും മാലിന്യം നീക്കം ചെയ്യാൻ കരാർ എടുത്തു ഇത് ഒരു തൊഴിലായി ചെയ്യുന്നയാളാണ് പിടിയിലായത് .കാറിൽ സഞ്ചരിച്ച് റോഡരികുകകളിൽ സ്ഥിരമായി മാലിന്യം തള്ളും .പല വീടുകളിൽ നിന്നും ഇയാൾ ശേഖരിച്ച മാലിന്യങ്ങൾക്കുള്ളിൽ വീട്ടുകാർ ഉപേക്ഷിച്ച വിലാസം അടങ്ങിയ പല രേഖകളും ഉണ്ടായിരുന്നു .ഇയാളുടെ കൈവശം മാലിന്യം പ്രതിഫലം നൽകി കൊടുത്തു വിട്ടവർ ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ്.