കോടിക്കുളം: വനം കൊള്ളയ്ക്കും അനധികൃത മരംമുറിക്കലിനുമെതിരെ യു ഡി എഫ് കോടിക്കുളം മണ്ഡലം കമ്മറ്റിയുട നേതൃത്വത്തിൽ കോടിക്കുളം വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ജോസ് വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജയിംസ് എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാനിമോൾ വർഗീസ്, യുഡിഫ് നേതാക്കളായ എ.ജെ മാനുവൽ, മനോജ്, പഞ്ചായത്തംഗങ്ങളായ ഹലീമ നാസ്സർ, ജേർളി റോബിൻ തുടങ്ങിയവർ പ്രസംഗിച്ചു.