തൊടുപുഴ: അഖിലേന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 26ന് നടത്താൻ തീരുമാനിച്ചിരുന്ന കർഷക സമരം 29 ലേയ്ക്ക് മാറ്റിവെച്ചതായി കർഷക സമിതി ജില്ലാ ചെയർമാൻ മാത്യുവർഗീസും കൺവീനർ എൻ വി ബേബിയും അറിയിച്ചു.
ഡൽഹിയിൽ നടക്കുന്ന കർഷകരുടെ സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെയാണ് അഖിലേന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി സമരം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ജൂൺ 29ന് രാവിലെ 11 ന് കർഷക ധർണ്ണ നടത്തും.
കൃഷിയെ രക്ഷിക്കുക, കർഷകരെ രക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ചാണ് അഖിലേന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ ദേശവ്യാപകമായി കർഷക സമരം നടത്തുന്നത്.