ചെറുതോണി: വനംകൊള്ളയിൽ കുറ്റക്കാർക്കെതിരെ ജുഡീഷ്യൽ അന്വേഷണമാവശ്യപെട്ട് യു.ഡി.എഫ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. വെള്ളപ്പാറ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിനു മുൻപിൽ നടത്തിയ സമരം ഡിസിസി വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.മണ്ഡലം ചെയർമാൻ റോയ് കൊച്ചുപുര അദ്ധ്യക്ഷത വഹിച്ചു. അനിൽ ആനയ്ക്കനാട്ട്, പി.ഡി ജോസഫ്, പി.ആർ രമേശ് കുമാർ, മുജീബ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു