paara

ചെറുതോണി: ഇടിഞ്ഞ് വിഴാറായ പാറ കൂട്ടം അഞ്ചോളം വീടുകൾക്ക് അപകട ഭീക്ഷണിയാകുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡിൽ ഇടയ്ക്കാട് ഭാഗത്താണ് പാറക്കൂട്ടം പ്രശ്നമായത്. കാലവർഷം കനക്കുന്നതോടെ ഈ പ്രദേശത്തെ അ കുടുബങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. വീടിന്റെ പിൻഭാഗത്ത് ഏതുനിമിഷവും താഴേയ്ക്ക് പതിക്കാവുന്ന വൻപാറക്കല്ലുകളാണ് വീടുകൾക്ക് അപകട ഭീക്ഷണി യാകുന്നത്. 2018ലെ പ്രളയത്തിൽ ഈ വീടുകൾക്കു സമീപമുള്ള ചെരുവുകാലായിൽ പുഷ്പയുടെ വീട് പാറക്കല്ല് പതിച്ച് പൂർണ്ണമായും തകർന്നിരുന്നു. ഇവർക്ക് സർക്കാർ സ്ഥലവും വിടും നൽകി ഇവിടെ നിന്ന് മാറ്റി പാർപ്പിച്ചു. ആക്കാന്തിരിയിൽ ഫ്രാൻസിസ്, പാരപ്പറമ്പിൽ ലീലാമ്മ ചാക്കോ, വെള്ളപ്ലാക്കൽ എലിസബത്ത് ജോണി, ജോസ് നന്ത്യാട്ട്പടവിൽ എന്നിവരുടെ വിടുകൾക്കാണ് പാറക്കല്ലുകൾ അപകട ഭീക്ഷണിയാകുന്നത്. വാസയോഗ്യമല്ലാത്ത പ്രദേശത്തു നിന്ന് തങ്ങളെ മാറ്റിപാർപ്പിക്കണമെന്നാവശ്യപ്പെട്ട് 2018 മുതൽ നിരവധി പരാതികൾ പഞ്ചായത്ത് വില്ലേജ് അധികാരികൾക്ക് നൽകിയെങ്കിലും നാളിതുവരെയായി ഒരു നടപടികളും സ്വീകരിച്ചിട്ടില്ല. അടിയന്തരമായ് ഈ കുടുബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലെയ്ക്കു മാറ്റിപ്പാർപ്പിക്കുവാൻ സർക്കർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ അനിറ്റ് ജോഷി ആവശ്യപ്പെട്ടു.