house
ചേലച്ചുവട് നാല് കമ്പിയിൽ കൽക്കെട്ട് ഇടിഞ്ഞ് ലതിഷ്വിഹാർ മിനി മുരളിയുടെ വീട് ഭാഗികമായി തകർന്ന നിലയിൽ.

ചെറുതോണി: ശക്തമായ മഴയിൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ വിവിധ മേഖലകളിലുണ്ടായ മണ്ണിടിച്ചിലിൽ കൃഷി നാശവും നിരവധി വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ ശക്തമായ മഴയിൽ കഞ്ഞിക്കുഴി, ഉമ്മൻ ചാണ്ടി കോളനി റോഡിൽ ഗതാഗതം തടസപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് പന്തപ്ലാക്കാൽ ജോസിന്റെ അരയേക്കർ സ്ഥലത്തെ കൃഷി ദേഹണ്ഡങ്ങൾ പൂർണ്ണമായും നശിച്ചു. ചേലച്ചുവട് നാല് കമ്പിയിൽ കൽക്കെട്ട് ഇടിഞ്ഞ് ലതിഷ് വിഹാർ മിനി മുരളിയുടെ വീട് ഭാഗികമായി തകർന്നു. കത്തിപ്പാറത്തടം യക്കോബറ്റ് പള്ളിയുടെ സംരക്ഷണഭിത്തിയാണ് തകർന്ന് വീണത്. സംരക്ഷണ ഭിത്തിയുടെ ബാക്കി ഭാഗം ഏതു സമയവും നിലംപൊത്തുന്ന അവസ്ഥയിലാണ്. കത്തിപ്പാറ ഇടക്കാട് ആക്കാന്തിരിയിൽ ഫ്രാൻസിസിന്റെ വിട്ടുമുറ്റത്ത് കുഴി രൂപപ്പെട്ട് വീട് വിണ്ട് കിറിയിട്ടുണ്ട്. ആലപ്പുഴ -മധുര സംസ്ഥാന പാതയിൽ പെരിയാർവാലിയിൽ മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.