koolam

തൊടുപുഴ: സ്ത്രീധനത്തിന്റെ പേരിൽ പീഡനം നേരിടുന്നതിൽ പരാതി പറയാൻ ഫോണിൽ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ വനിതാകമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈന്റെ കോലം കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കത്തിച്ചു. പ്രതിഷേധ യോഗത്തിന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. . . കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ലിജോ മഞ്ചപ്പള്ളി, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ്, കെ.എസ്.യു ജില്ലാ സെക്രട്ടറിമാരായ ജോസുകുട്ടി ജോസഫ്, സി.എസ് വിഷ്ണുദേവ് എന്നിവർ പ്രസംഗിച്ചു.നേതാക്കളായ റഹ്മാൻ ഷാജി, അനസ്സ് ജിമ്മി, ജയ്‌സൺ തോമസ്, ക്ലമന്റ് ജോസഫ്, ഫസ്സൽ അബ്ബാസ്, ഷാബിർ ഷാജി, അഷ്‌ക്കർ ഷെമീർ, ഹരിനന്ദ് ശിവൻ ബ്ലസൺ ബേബി, അനന്തു പി.ആർ, സഫൽ ലത്തീഫ്, അലോഷ് ബേബി, നിഹാൽ ഷെഫീഖ്, ജോസിൻ ജോസഫ്, മാർട്ടിൻ ഷാജി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.