തൊടുപുഴ : ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു. സിവിൽ അല്ലെങ്കിൽ അഗ്രികൾച്ചർ എഞ്ചിനിയറിംഗിൽ ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. താത്പര്യമുളളവർ യോഗ്യത സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂലായ് 5ന് വൈകിട്ട് അഞ്ചിന് മുമ്പായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 222464