ഇടുക്കി: ദേശീയ വൈദ്യുതി സുരക്ഷാദിനമായ നാളെ ജില്ലയിൽ വൈദ്യുതി സുരക്ഷ സംബന്ധിച്ച് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ഇലക്ട്രിസിറ്റി ബോർഡും ചേർന്ന് ബോധവത്ക്കരണംനടത്തും. ഇതിന്റെ ഭാഗമായി ഗാർഹിക വയറിംഗിലെ സ്റ്റാന്റഡേർഡ് പ്രാക്ടീസ് എന്ന വിഷയത്തിൽ വെബിനാറും സംഘടിപ്പിച്ചുട്ടുണ്ട്. ജൂൺ 28 ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പൊതുജനങ്ങൾക്ക് വൈദ്യുതി സുരക്ഷ സംബന്ധിച്ച പരാതി/സംശയങ്ങൾക്കും 9497269211 എന്ന മൊബൈൽ നമ്പരിലോ eiidukki@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.