വണ്ടമറ്റം: കുറുമ്പാലമറ്റത്ത് കൈതകൃഷി തോട്ടത്തിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കുന്നേൽ ഫിലിപ്പിന്റെ പുരയിടത്തിലെ കൈതകൃഷി തോട്ടത്തിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.ഇന്നലെ രാവിലെ കൃഷിയിടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് ഇതിനെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് മുളപ്പുറം ഫോറസ്റ്റ് ഓഫിസിൽ നിന്നും വനം വകുപ്പ് അധികൃതർ എത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്.പിന്നീട് ഇതിനെ തൊമ്മൻകുത്ത് വനമേഖലയിൽ തുറന്ന് വിട്ടു.