മണക്കാട്: 'ഒരു കോടി ഫലവൃക്ഷ തൈകളുടെ വിതരണം' പദ്ധതിയുടെ ഭാഗമായി ജില്ലാ കൃഷിത്തോട്ടം, അരിക്കുഴയിൽ നിന്നും എത്തിയിട്ടുള്ള ഗുണമേന്മയുള്ള മാവ് (15 എണ്ണം), സപ്പോട്ട (5 എണ്ണം) എന്നിവയുടെ ഗ്രാഫ്ട് തൈകളും, റംബൂട്ടാൻ (7 എണ്ണം) ബഡ്ഡ് തൈയും, ചെറി (20 എണ്ണം), കറിനാരകം (45 എണ്ണം), പേര (10 എണ്ണം), ചെറുനാരകം (70 എണ്ണം) എന്നിവയുടെ ലെയർ തൈകളും, കറിവേപ്പ്, നെല്ലി, പേര, മിറക്കിൾ ഫ്രൂട്ട്, മുള്ളാത്ത, പനീർ ചാമ്പ, പാഷൻ ഫ്രൂട്ട്, മാതളം എന്നിവയുടെ സാധാരണ തൈകളും, ടിഷ്യൂകൾച്ചർ വാഴ (800 എണ്ണം) തൈകളും കൃഷിഭവനിൽ ഇന്ന് മുതൽ ലഭ്യമാണ്.തൈകൾ ആവശ്യമുള്ള കർഷകർ അപേക്ഷയോടൊപ്പം, ആധാർ കാർഡ്, കരമടച്ച രസീത് എന്നിവയുടെ പകർപ്പ് സഹിതം കൃഷിഭവനിൽ എത്തിച്ചേരണമെന്ന് കൃഷിഓഫീസർ അറിയിച്ചു.ഗ്രാഫ്ട്/ലെയർ/ബഡ്ഡ്/ടിഷ്യൂകൾച്ചർ തൈകൾക്ക് വിലയുടെ 25 ശതമാനം കൃഷിഭവനിൽ അടയ്‌ക്കേണ്ടതാണ്. മറ്റ് തൈകൾ സൗജന്യമായി ലഭിക്കുന്നതാണ്. വിലവിവരം: മാവ് (18.75 രൂപ),സപ്പോട്ട (18.75 രൂപ),റംബൂട്ടാൻ (50 രൂപ),കറിനാരകം ( 17.5 രൂപ),ചെറുനാരകം (12.5 രൂപ),ചെറി ( 6.25 രൂപ),പേര (12.5 രൂപ),ടിഷ്യൂകൾച്ചർ വാഴ ( 5 രൂപ)