lions


തൊടുപുഴ : തൊടുപുഴ ലയൺസ് ക്ലബ്ബിന്റെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് വേണ്ടി പഠനോപകരണങ്ങൾ നൽകി. . പതിനഞ്ച് വിദ്യാർത്ഥികൾക്കാണ് സഹായം നൽകിയത്. .

പ്രസിഡന്റ് അഡ്വ. സി കെ. വിദ്യാസാഗറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ.ജി. ബാലസുബ്രഹ്മണ്യൻ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. അഡ്വ. സി. കെ. വിദ്യാസാഗർ ടി. വി. വിതരണം ചെയ്തു. ക്ലബ്ബ് അംഗം ജോസ് തോമസ് താനപ്പനാലി ( ജോയി ) ന്റെ ഫോട്ടോ ക്ലബ് ഹാളിൽ ലയൺസ് ഗവർണർ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി അത്താവുദീൻ, ക്യാബിനറ്റ് ട്രഷറർ ഷൈൻ കുമാർ, റീജിയണൽ ചെയർമാൻ സണ്ണിച്ചൻ, എന്നിവർ സംസാരിച്ചു.