cpm
തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കുള്ല ഫാനുകൾ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പിന് കൈമാറുന്നു

തൊടുപുഴ: കാരിക്കോട് ജില്ലാ ആശുപത്രിയിലേക്ക് സി.പി.എം തൊടുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 27 പുതിയ ഫാനുകൾ വാങ്ങി നൽകി. ഫാനുകൾ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പിന് കൈമാറി. ആശുപത്രി സൂപ്രണ്ട് ഉമാദേവി ഫാനുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് ഏറ്റുവാങ്ങി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും സി.പി.എമ്മിന്റെയും വർഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രികൾ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇന്നലെ നടന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി,​ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി.വി. മത്തായി,​ ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ എന്നിവർ പങ്കെടുത്തു.