രാജാക്കാട്: വായന വാരാചരണത്തിന്റെ ഭാഗമായി എൻ.ആർ സിറ്റി എസ്.എൻ.വി ഹയർസെക്കൻഡറി സ്‌കൂളിൽ വെബിനാർ സംഘടിപ്പിച്ചു. കവിയും അദ്ധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രൻ, എഴുത്തുകാരനും കായംകുളം എം.എസ്.എം കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഉണ്ണികൃഷ്ണൻ പൂഴിക്കാട്, എറണാകുളം മഹാരാജാസ് കോളേജ് മലയാള വിഭാഗം അദ്ധ്യക്ഷ ഡോ. സുമി ജോയി ഓലിയപ്പുറം, പാലാ സെന്റ് തോമസ് കോളേജ് മലയാള വിഭാഗം പ്രൊഫ. സിജു ജോസഫ്, കോത്തല എൻ.എസ്.എസ് ഹൈസ്‌കൂൾ അദ്ധ്യാപകൻ യു. അശോക്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് എച്ച്.എസ്.എസ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ലീമ വി. കുരുവിള എന്നിവർ വെബിനാറിൽ പങ്കെടുത്തു. സമാപന സഭയിൽ
ദോഹ ബിർള പബ്ളിക് സ്‌കൂൾ മലയാള വിഭാഗം മേധാവി പി.ആർ. ഷിജു പ്രസംഗിച്ചു. വാരാചരണത്തിന്റെ ഭാഗമായി എച്ച്& സി ബുക്‌സുമായി ചേർന്ന് ഓരോ വിദ്യാർത്ഥിക്കും ഒരു പുസ്തകം തപാലിൽ നൽകുന്ന
'ഒരു കുട്ടിക്ക് ഒരു പുസ്തകം" പദ്ധതിയും നടപ്പിലാക്കി. പുസ്തകവായന, വായനാദിന ക്വിസ്, കഥാരചന, കവിതാ രചന എന്നിവയും നടത്തി. സ്‌കൂൾ മാനേജർ ഡി. രാധാകൃഷ്ണൻ തമ്പി, പ്രിൻസിപ്പൽ ഒ.എസ്. റെജി, ഹെഡ്മാസ്റ്റർ കെ.ആർ. ശ്രീനി, പി.ടി.എ പ്രസിഡന്റ് സി.ആർ. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് വെബിനാറുകൾ സംഘടിപ്പിച്ചത്. മലയാളം അദ്ധ്യാപകരായ ജിജിമോൻ, രാജേഷ്, ബീന, ഷൈനി, സുജിത് എന്നിവർ വെബിനാറിന്റെ മുഖ്യ സംഘാടകരായിരുന്നു.