ഇടുക്കി: ജില്ലയിൽ ഇന്നലെ 239 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 273 പേർ രോഗമുക്തി നേടി . 7.47 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 227 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. മൂന്ന് പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ആരോഗ്യപ്രവർത്തകരാണ്.

കൂടുതൽ രോഗികളുള്ല പഞ്ചായത്തുകൾ

അടിമാലി- 28

ചക്കുപള്ളം- 24

കട്ടപ്പന- 10
പീരുമേട്- 11
തൊടുപുഴ- 20