തൊടുപുഴ : ഇന്ധനക്കൊള്ള അവസാനിപ്പിക്കുക, പെട്രോളിയം മേഖല ദേശസാൽക്കരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി യുവജനവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണനടത്തി. യുവജനവേദി സംസ്ഥാന പ്രസിഡന്റ് സച്ചിൻ കെ. ടോമി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാഹിദാ എം. മീരാൻ ,സെക്രട്ടറി ജോർജ് തണ്ടേൽ, എം.പി.മനു, ബാബു മഞ്ഞള്ളൂർ എന്നിവർ സംസാരിച്ചു