കല്ലൂർക്കാട്: ഗുരുകാരുണ്യനിധിയുടെ ഭാഗമായി എസ്. എൻ. ഡി. പി യോഗം കല്ലൂർക്കാട് ശാഖയിൽ ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് പി. വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. കെ. കെ. മനോജ് മുഖ്യപ്രഭാഷണവും പൊന്നമ്മ രവീന്ദ്രൻ ആശംസയും അർപ്പിച്ചു.ശാഖാ സെക്രട്ടറി കെ. എം. സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി. തങ്കപ്പൻ നന്ദിയും പറഞ്ഞു.കൊവിഡ് ദുരിതം അനുഭവിക്കുന്നവർക്കും സാമ്പത്തിക ദുരിതം അനുഭവിക്കുന്നവർക്കുമാണ് കിറ്റ് വിതരണം ചെയ്തത്.