തൊടുപുഴ : കെ.പി.എസ്.റ്റി.എ യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഗുരുസ്പർശം ' പദ്ധതിയുടെ തൊടുപുഴ സബ് ജില്ലാതല ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്മാർട്ട്‌ഫോൺ ,നോട്ട് ബുക്ക് എന്നിവ വിതരണം ചെയ്തു. കെ.പി.എസ്.റ്റി.എ മെമ്പർമാരായ അധ്യാപകരിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് സബ് ജില്ലയിലെ വിവിധ സ്‌കൂളുകളിൽ ഇതുവരെ 83 സ്മാർട്ട്‌ഫോണുകൾ നൽകി .. തൊടുപുഴ സെന്റ്. സെബാസ്റ്റ്യൻസ് യു.പി സ്‌കൂൾ യൂണിറ്റ് സമാഹരിച്ച് 15 സ്മാർട്ട്‌ഫോണുകൾ അഡ്വ.ഡീൻ കുര്യാക്കോസ് എം.പി ക്ക് നൽകിക്കൊണ്ടാണ് ഗുരുസ്പർശം പദ്ധതിയുടെ സബ് ജില്ലാതല ഉദ്ഘാടനം നടത്തിയത് . സബ് ജില്ലാ പ്രസിഡന്റ് ഗോഡ്വിൻ റോഡ്രിഗ്‌സ്, വി.എം ഫിലിപ്പച്ചൻ ,ഷിന്റോ ജോർജ് , അനീഷ് ജോർജ് , രാജിമോൻ ഗോവിന്ദ്, ആർ. മിനിമോൾ , ബീനാ വിൽസൻ , ബിന്ദു കെ. ഒലിയപ്പുറം എന്നിവർ പ്രസംഗിച്ചു.