തൊടുപുഴ: കൊവിഡ് വോളന്റീയർമാർക്കു വാഹന സൗകര്യം ഒരുക്കി തൊടുപുഴ ഡീപോൾ സ്‌കൂളിലെ 1992 ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ .തൊടുപുഴ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊവിഡ് വോളന്റീയേഴ്സ് ജില്ലാ കടന്നും ശ്രദ്ധേയമായ പ്രവർത്തനം നടത്തി വരുന്നതാണ് അവരെ ആദരിക്കുന്നതിന്റെ ഭാഗമായി ഒരു വാഹനം നൽകിയതെന്ന് കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു .തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ ചേർന്ന യോഗത്തിൽ ബാച്ച് മേറ്റും സെയിൽ ടാക്‌സ് കമ്മീഷണറുമായ സിറാജ് അബ്ദുൽഖാദർ വാഹനം കൈമാറി .വോളന്റീയർ ലീഡർ കെ .രാജേന്ദ്രൻ വാഹനം ഏറ്റുവാങ്ങി .മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ,കൗൺസിലർ മുഹമ്മദ് അഫ്‌സൽ ,തൊടുപുഴ എസ്.ഐ .ബൈജു .പി .ബാബു,പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധികളായ തോമസ് ജോസ് കളരിക്കൽ ,സാജു നായർ ,ദിലീപ് സിറിയക്ക് ,ഡോ.തോമസ് റോണി , തുടങ്ങിയവർ സന്നിഹിതരായിരുന്നു .