തൊടുപുഴ: എം.ഇ.എസ് യൂത്ത് വിങ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ പ്രസിഡന്റായി ഷഫീക്ക് തൈപ്പറമ്പിൽ, സെക്രട്ടറിയായി ബുർഹാൻ ഹുസൈൻ റാവുത്തർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. നൗഷാദ് പാറക്കൽ, ഇജാസ് മുഹമ്മദ്, അമീർഖാൻ പി.എ (വൈസ് പ്രസിഡന്റുമാർ), ജാബിറലി പുഴക്കര, അൻവർ പി. മുഹമ്മദ് (ജോ. സെക്രട്ടറിമാർ), ഷിയാദ് പി.എം (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. എം.ഇ.എസ് യൂത്ത് ആന്റ് കൾച്ചറൽ അഫേഴ്‌സ് കൺവീനർ പി.എം ഹബീബുള്ളാഖാൻ വരണാധികാരിയായിരുന്നു. എം.ഇ.എസ് സംസ്ഥാന എക്‌സി. അംഗം വി.എം. അബ്ബാസ്, ജില്ലാ പ്രസിഡന്റ് അഡ്വ. പി.എച്ച് ഹനീഫാ റാവുത്തർ, സെക്രട്ടറി ബാസിത് ഹസൻ, ജില്ലാ കമ്മിറ്റിയംഗം ടി.എം. അസീസ് എന്നിവർ സന്നിഹിതരരായിരുന്നു.