തൊടുപുഴ:സിപി എം തൊടുപുഴ ഏരിയ കമ്മിറ്റിക്കുകീഴിലുള്ള മുതലക്കോടം, തൊടുപുഴ ഈസ്റ്റു ലോക്കൽ കമ്മിറ്റികൾ വിഭജിച്ച് മുതലക്കോടം, കാരിക്കോട്, കാഞ്ഞിരമറ്റം ലോക്കൽ കമ്മിറ്റികൾ രൂപീകരിച്ചു. മുതലക്കേടം കമ്മിറ്റി സെക്രട്ടറിയായി വി. ബി ജമാലിനെയും കാരിക്കോട് ലോക്കൽ സെക്രട്ടറിയായി എം പി .ഷൗക്കത്തിലിയെയും കാഞ്ഞിരമറ്റം കമ്മിറ്റിയുടെ സെക്രട്ടറിയായി ബി .സജീവനെയും തിരഞ്ഞെടുത്തു.