തൊടുപുഴ: ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ നേതൃത്വത്തിൽ വഴിത്തല ശാന്തിഗിരി കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സഹകരണത്തോടെ അന്തർദേശീയ ലഹരിമുക്ത ദിനം ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. പോൾ പാറേകാട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് അനിൽ ജി ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ പി.എ. സിറാജുദ്ദീൻ സ്വാഗതം പറഞ്ഞു. തൊടുപുഴ സബ് ഇൻസ്പെക്ടറും പബ്ലിക് റിലേഷൻസ് ആഫീസറുമായ കൃഷ്ണൻ നായർ വെബിനാർ നയിച്ചു. വെബിനാറിൽ എമ്പതിലധികം നാഷണൽ സർവീസസ് സ്കീം വോളിന്റിയേഴ്സ് പങ്കെടുത്തു.