തൊടുപുഴ: മർച്ചന്റ്സ് യൂത്ത്‌വിംഗും മഹാറാണി വെഡിംഗ് കളക്ഷൻസും സംയുക്തമായി തൊടുപുഴ നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് മഴക്കോട്ട് വിതരണം ചെയ്തു. തൊടുപുഴ മുനിസിപ്പൽ ആഫീസിന് മുമ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടക്കുന്ന ചടങ്ങിൽ യൂത്ത് വിംഗ് ജന. സെക്രട്ടറി പി.കെ. രമേഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബി അദ്ധ്യക്ഷത വഹിച്ചു. മഴക്കോട്ട് വിതരണത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരിണിയിൽ മുഖ്യപ്രഭാഷണം നടത്തി. മഹാറാണി എം.ഡി റിയാസ് വി.എ, മുനിസിപ്പൽ കൗൺസിലർമാരായ പി.ജി. രാജശേഖരൻ നായർ, മുഹമ്മദ് അഫ്‌സൽ, റസിയ കാസിം, യൂത്ത് വിംഗ് ട്രഷറർ മനു തോമസ്, മഹാറാണി മാനേജർമാരായ നിയാസ്, ഷഹാൻ ഇബ്രാഹിം എന്നിവർ സംസാരിച്ചു.