തൊടുപുഴ: കേരള കോൺഗ്രസ് (എം( പോഷകസംഘടനയായ കേരള സംസ്‌കാര വേദി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ തൊഴിൽ നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികൾക്ക് ലോട്ടറി വിൽപന തുടരാനുള്ള ധനസഹായം നൽകുന്ന കാരുണ്യ ഹസ്തം പരിപാടിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ തൊടുപുഴയിൽ നിർവഹിച്ചു. ഭിന്നശേഷിക്കാരനായ ലോട്ടറി വിൽപ്പനക്കാരൻ പാരിജാതൻ ഉടുമ്പന്നൂർ ലോട്ടറി വാങ്ങാനുള്ള ധനസഹായം ഏറ്റുവാങ്ങി. സംസ്‌കാരിക വേദി നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് മാറാട്ടിൽ അധ്യക്ഷനായിരുന്നു. നേതാക്കളായ അഗസ്റ്റിൻ വട്ടക്കുന്നേൽ, ജയകൃഷ്ണൻ പുതിയേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.