ഇടുക്കി: സ്ത്രീധന സമ്പ്രദായത്തിനെതിരെ സ്ത്രീയാണ് ധനം എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റുഡൻസ് സർക്കിൾ സംഘടിപ്പിച്ചു. സ്ത്രീധന വിരുദ്ധ പോസ്റ്ററുകളുമായി വിദ്യാർത്ഥികൾ അണിനിരന്ന സ്റ്റുഡന്റ്സ് സർക്കിൾ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കാനായി ഉറച്ച നിലപാടുകൾ സ്വീകരിക്കാൻ സമൂഹത്തിനാകെ സാധിക്കണമെന്നും അതിന് വേണ്ടിയുള്ള പോരട്ടത്തിനാണ് സ്റ്റുഡന്റ്സ് സർക്കിളിലൂടെ കെ.എസ്.യു തുടക്കം കുറിക്കുന്നതെന്നും ടോണി തോമസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ്, കെ.എസ്.യു ജില്ലാ സെക്രട്ടറിമാരായ ജോസുകുട്ടി ജോസഫ്, സി.എസ്. വിഷ്ണദേവ് എന്നിവർ പ്രസംഗിച്ചു. നേതാക്കളായ അഡ്വ. അപർണ്ണ ജോയി, അജ്മി അജി, റഹ്ന ഷാജി, അജീന അജി, റഹ്മാൻ ഷാജി, അനസ്സ് ജിമ്മി, ജയ്‌സൺ തോമസ്, ക്ലമന്റ് ജോസഫ്, ഫസൽ അബ്ബാസ്, ഷാബിർ ഷാജി, അഷ്‌ക്കർ ഷെമീർ, ഹരിനന്ദ് ശിവൻ ബ്ലസൺ ബേബി, അനന്തു പി.ആർ, സഫൽ ലത്തീഫ്, അലോഷ് ബേബി, നിഹാൽ ഷെഫീഖ്, ജോസിൻ ജോസഫ്, മാർട്ടിൻ ഷാജി എന്നിവർ നേതൃത്വം നൽകി.