തൊടുപുഴ: കേരള ഗസറ്റഡ് ആഫീസേഴ്‌സ് അസോസിയേഷന്റെ 39-ാം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് ഓൺലൈനായി ചേരും. എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ടു ഘട്ടങ്ങളിലായാണ് ജില്ലാ സമ്മേളനം നടക്കുന്നത്. കഴിഞ്ഞ വർഷക്കാലത്തെ പ്രവർത്തനറിപ്പോർട്ടും വരവ് ചെലവ് കണക്കും സംഘടനാ പ്രമേയവും മുൻകൂട്ടി ചേരുന്ന ഏരിയാ യോഗങ്ങളിൽ അവതരിപ്പിച്ച് ചർച്ച ചെയ്ത ശേഷമാണ് ജില്ലാ സമ്മേളനം ചേരുന്നത്.