തൊടുപുഴ: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായുടെ സ്ഥാപക ദിനത്തിൽ ജംഇയ്യത്തുൽ ഉലമാ ജില്ലാ കമ്മറ്റിയും പോഷക ഘടകങ്ങളും സംയുക്തമായി തൊടുപുഴ കുമ്പംങ്കല്ല് തഖ് വാ ജുമുആ മസ്ജിദ് അങ്കണത്തിൽ ജില്ലാ പ്രസിഡന്റ് പി പി ഇസ്ഹാഖ് മൗലവി അൽ ഖാസിമി പതാക ഉയർത്തി. ദക്ഷിണ ജില്ലാ ട്രഷറർ പി എ സൈദ് മുഹമ്മദ് മൗലവി അൽ ഖാസിമി പ്രാർഥനക്ക് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഷെഹീർ മൗലവി അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ഇംദാദുല്ലാഹ് മൗലവി നദ് വി , മുഹമ്മദ് മൗലവി നജ്മി , ഇ കെ കബീർ മൗലവി കൗസരി , ഷാഹുൽ ഹമീദ് മൗലവി ,കബീർ മൗലവി അൽ ഖാസിമി , എം എ കെരീം , സുഫിയാൻ അലി , അസ്സീസ് മൗലവി തുടങ്ങിയ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.