ഇടുക്കി: പുസ്തക വായനയ്ക്കപ്പുറം പ്രപഞ്ച വായന കൂടി ശീലമാക്കിയാൽ സ്‌നേഹ സാഹോദര്യത്തോടെ പ്രപഞ്ചസൃഷ്ടികൾക്കെല്ലാം നിലനിൽക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്ന് കവി ജോസ്‌കോനാട്ട് അഭിപ്രായപ്പെട്ടു. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ലൈബ്രറി കൗൺസിലിന്റെയും പി എൻ പണിക്കർ ഫൗണ്ടേഷന്റെയും ജില്ലാ ഭരണകൂടത്തിന്റേയും സഹകരണത്തോടെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ വായനാ അനുഭവ പുസ്തക പരിചയപ്പെടുത്തൽ പ്രഭാഷണ പരമ്പരയിൽ വായനാ അനുഭവം ഓൺലൈനായി പങ്കുവെയ്ക്കുകയായിരുന്നു ജോസ്‌കോനാട്ട്. . ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി. സത്യൻ, പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാകോ ഓർഡിനേറ്റർ സി.ജെ.ബേബി എന്നിവർ ആശംസയർപ്പിച്ചു. ജില്ലാ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അസി. എഡിറ്റർ എൻ.ബി.ബിജു നന്ദി പറഞ്ഞു.